ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അല്‍ ഖായിദ ഭീകരര്‍ കേരളത്തില്‍ നിര്‍മാണ ജോലികള്‍ക്കെന്ന പേരില്‍ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്ന മുര്‍ഷിദ് ഹസന്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂരില്‍ നിന്നും മറ്റൊരാളെ ആലുവയില്‍ നിന്നും പിടികൂടി. ഇവരുടെ അറസ്റ്റ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. എന്‍ഐഎ വിവരങ്ങള്‍ കൈമാറിയതായും ഡിജിപി അറിയിച്ചു